Breaking News

അധികൃതരുടെ അനാസ്ഥ കാരണം കൾവെർട്ട് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: യൂത്ത് ലീഗ് പ്രവർത്തകർ ആലാമിപ്പള്ളിയിൽ റോഡ് ഉപരോധിച്ചു


കാഞ്ഞങ്ങാട് : അലാമിപ്പള്ളിയില്‍ കെ എസ് ഡി പിറോഡില്‍ കല്‍വേര്‍ട്ട് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. ഒന്നരവര്‍ഷക്കാലമായി റോഡില്‍ കുഴി രൂപപ്പെട്ടു അപകടമാവസ്ഥയില്‍ ആയിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കല്‍വേര്‍ട്ട് നിര്‍മ്മിക്കാനായി റോഡില്‍ അപകടകരമായ നിലയില്‍ കുഴി എടുത്തത്. വേണ്ട രീതിയില്‍ ഉള്ള ആള്‍മറ കെട്ടാത്ത കാരണം ഇന്നലെ രാത്രി റോഡില്‍ സഞ്ചരിക്കുകയായി രുന്ന പാറപ്പള്ളി സ്വദേശിയും കൊവ്വല്‍പ്പള്ളിയില്‍ താമസക്കാരനു മായ  നിധീഷ് എന്ന യുവാവ് കുഴിയില്‍ വീണു മരിക്കാന്‍ ഇടയായത്. അധികൃതരുടെ അനാസ്ഥ മൂലം യുവാവിന് ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷിക്കുന്നതുവരെ ശക്തമായ സമരത്തി ന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നു നേതാക്കള്‍ അറിയിച്ചു. ഉപരോധ സമരത്തിന് നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, ബഷീര്‍ ജിദ്ദ, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റഷീദ് ഹോസ്ദുര്‍ഗ്ഗ്, സിദ്ധീക്ക് കുശാല്‍ നഗര്‍, ആസിഫ് മണിക്കോത്ത്, ഹാരിസ് ബദ്രിയ നഗര്‍, സിദ്ധീക്ക് ഞാണിക്കടവ്, റംഷീദ് തോയമ്മല്‍, സാദിക്ക് പടിഞ്ഞാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമര ഭാടന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

No comments