Breaking News

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലങ്കനെതിരെ സി പി എം നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു


നീലേശ്വരം : വ്യാപക പ്രതിഷേധങ്ങൾക്കിടെ ഇസ്രയേൽ സന്ദർശിച്ച ശേഷം ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലങ്കനെതിരെ സി പി എം നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നഗരസഭ തലത്തിൽ നടത്തിയ പ്രകടനത്തിലും കോൺവന്റ് ജംഗ്ഷനിൽ ചേർന്ന പൊതുയോഗത്തിലും നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ടി വി ശാന്ത അദ്ധ്യക്ഷത വഹിച്ചു..പി പി മുഹമ്മദ് റാഫി , കെ രാഘവൻ എന്നിവർ സംസാരിച്ചു. കെ വി ദാമോദരൻ സ്വാഗതം പറഞ്ഞു.

No comments