Breaking News

ബന്തടുക്കയിൽ സ്വകാര്യ ബസ് അടിച്ചു തകർത്തു


കാഞ്ഞങ്ങാട്  :ബന്തടുക്ക ആനക്കല്ലിൽ സ്വകാര്യ ബസ് അടിച്ചു തകർത്തു. ബന്തടുക്കയിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന തത്വമസിബസിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്

ബൈക്കിലെത്തിയ ആൾ ആണ് ആക്രമണം നടത്തിയത്. ബസിന് കുറുകെ ബൈക്ക് നിർത്തി ഹെൽമറ്റ് കൊണ്ട് ഗ്ലാസ് അടിച്ചു

തകർക്കുകയായിരുന്നു. പൊട്ടിയ ഗ്ലാസ് കഷണം കണ്ണിൽ തെറിച്ച വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ചില ബസ് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

No comments