Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ നിർമലഗിരി എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ വെള്ളരിക്കുണ്ട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി


വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി. വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ നിർമലഗിരി എൽ. പി. സ്കൂൾ വിദ്യാർത്ഥികൾ വെള്ളരിക്കുണ്ട് ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി . ഓവറോൾ ട്രോഫിയുമായി നൂറുകണക്കിന് കൊച്ചുവിദ്യാർത്ഥികൾ ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു . സ്കൂൾ മാനേജർ റവ.ഫാ. ജോൺസൻ അന്ത്യാംകുളവും അധ്യാപകരും റാലിക്ക് നേതൃത്യം നല്കി. കമ്പല്ലൂരിൽ നടന്ന കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ  68 പോയിന്റ നേടിയാണ്   വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ.പി.സ്കൂൾ ജേതാക്കളായത് .


ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലാമേളയിൽ യു.പി. വിഭാഗം ഓവർ ആൾ ചാമ്പ്യൻമാരായ വെള്ളരിക്കുണ്ട് കരുവള്ളടക്കം സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ ഇന്നു രാവിലെ വെള്ളരിക്കുണ്ടിൽ നടത്തിയ ആഹ്ളാദ പ്രകടനം



No comments