പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് 5 വർഷം തടവ് വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട്
വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസ്സിലെ പ്രതിക്ക് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി.സുരേഷ്‌കുമാർ 5 വർഷം തടവും 25,000രൂപപിഴയും വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ 5 മാസംഅധിക തടവും അനുഭവിക്കണം 2018 ഒക്ടോബർ മാസത്തിൽ 17 വയസ്സുള്ള പെൺ കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയായ പെരിയ മുടത്തികണ്ടത്തെ കല്ലളന്റെ മകൻ സുന്ദരൻ എന്ന ബാബു (63) വിനെയാണ് ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും , പോക്സോ ആക്ട് പ്രകാരവും ശിക്ഷ വിധിച്ചത്. പ്രതിയുടെ വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ബേക്കൽ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ബേക്കൽ സബ്ബ് ഇൻസ്‌പെക്ടർ സി.രാമചന്ദ്രനാണ്.പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി
No comments