Breaking News

കാഞ്ഞങ്ങാട് മൃഗാസ്പത്രിയിൽ വാഹനമിടിച്ച്‌ കുടൽമാല പുറത്തായ പെരുമ്പാമ്പിന് ശസ്ത്രക്രിയ


കാഞ്ഞങ്ങാട് : വാഹനമിടിച്ച്‌ കുടൽമാല പുറത്തായ പെരുമ്പാമ്പിന്റെ ജീവൻ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. കാഞ്ഞങ്ങാട് മൃഗാസ്പത്രിയിലാണ് തീർത്തും അവശനിലയിലായ പെരുമ്പാമ്പിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ മൂന്നുമണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച വൈകിട്ട് ബേക്കൽ പള്ളിക്കരയിലെ റോഡരികിലാണ് പാമ്പിനെ അവശനിലയിൽ കണ്ടത്. വനംവകുപ്പ്‌ ഉദ്യോഗസ്ഥരും പരിശീലനം ലഭിച്ച പാമ്പു പിടിത്തക്കാരുമെത്തി 13 കിലോ ഭാരമുള്ള പാമ്പിനെ പിടിച്ച് കാഞ്ഞങ്ങാട് മൃഗാസ്പത്രിയിലെത്തിച്ചു.


അനസ്തേഷ്യ നൽകിയാണ് ശസ്ത്രകിയ നടത്തിയത്. കുടൽമാല അകത്തേക്കിട്ട് തുന്നിച്ചേർക്കുകയായിരുന്നു. വെറ്ററിനറി സർജന്മാരായ ജി.നിതീഷ്, എം.ബിജിന, ആതിര എസ്.കൃഷ്ണൻ എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ നിലയിലായ പാമ്പിനെ വനംവകുപ്പുദ്യോഗസ്ഥർ കാട്ടിലേക്ക്‌ വിട്ടു

No comments