Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ അട്ടേങ്ങാനം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി


അട്ടേങ്ങാനം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനസ്ഥാപിക്കുക കൂലി കുടിശ്ശിക അനുവദിക്കുക വർഷം തൊഴിൽ ദിനം 200 ആക്കി ഉയർത്തുക കൂലി 600രൂപയായി ആക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അട്ടേങ്ങാനം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

 ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷത വഹിച്ചു യൂണിയൻ ഏരിയ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായ പി എൽ ഉഷ,മധു കോളിയാർ എച്ച് നാഗേഷ് ശ്രീലത കോടോം എന്നിവർ സംസാരിച്ചു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി  ഇ .  ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ നിഷ അനന്തൻ നന്ദിയും പറഞ്ഞു

 അട്ടേങ്ങാനം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനത്തിൽ 100 കണക്കിന് തൊഴിലാളികൾ പങ്കെടുത്തു





No comments