ആളുകൾ നോക്കി നിൽക്കെ ചന്ദ്രഗിരി പാലത്തിൽ നിന്നും വ്യാപാരിയായ യുവാവ് പുഴയിലേക്ക് എടുത്ത് ചാടി തിരച്ചിൽ തുടരുന്നു
കാസര്‍കോട് : സുഹൃത്തിന് സന്ദേശമയച്ച ശേഷം ആളുകള്‍ നോക്കി നില്‍ക്കെ കാര്‍ നിര്‍ത്തി വ്യാപാരിയായ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായി പൊലീസ്. വെള്ളിയാഴ്ച (24.11.2023) രാവിലെ 7.30 മണിയോടെ ചന്ദ്രഗിരി പാലത്തിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കാസര്‍കോട് നഗരത്തിലെ വ്യാപാരിയാണ് പുഴയില്‍ ചാടിയതെന്നാണ് വിവരം. ഇദ്ദേഹം വന്ന ഹോന്‍ഡാ സിറ്റി കാര്‍ പാലത്തിന് സമീപം നിര്‍ത്തിയാണ് പുഴയില്‍ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. മൊബൈലും മറ്റും കാറില്‍ തന്നെ വച്ചിരുന്നു. സമീപത്തായി ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.
ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവ വ്യാപാരിയെ തിരിച്ചറിഞ്ഞു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ ജ്യൂസ് മഹല്‍ എന്ന പേരിലുള്ള ശീതള പാനീയക്കട നടത്തുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ സ്വദേശി ഹസ്സനാണ്(43) കാറില്‍ നിന്നും സുഹൃത്തിന് മൊബൈലില്‍ സന്ദേശമയച്ച ശേഷം പുറത്തിറങ്ങി പുഴയിലേക്ക് എടുത്തുചാടിയത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
No comments