Breaking News

വ്യാജഒപ്പിട്ട് ഭാര്യയുടെ പേരിലുള്ള ചിട്ടി വിളിച്ചെടുത്തു ; കെ എസ് എഫ് ഇ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : ഭാര്യയെ ചിട്ടിയിൽ ചേർത്ത് ഭാര്യയുടെ സമ്മതമില്ലാതെ വ്യാജഒപ്പിട്ട് ചിട്ടിപണം പിൻവലിച്ച ഭർത്താവിനെതിരെ ഭാര്യയുടെ പരാതിയിൽ കേസ്. തൃക്കരിപൂർ സ്വദേശിനിയായ നിഷ (49)യാണ് പരാതിക്കാരി. 2006 കാലഘട്ടത്തിൽ ചിറ്റാരിക്കാൽ കെ എസ് എഫ് ഇ ബ്രാഞ്ച് സീനിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്ന ഭർത്താവായ കണ്ണൂർ പെരിങ്ങോത്ത്‌ സ്വദേശിയായ അജയകുമാർ ഭാര്യയായ നിഷയെ 2 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർക്കുകയും തുടർന്ന് 2011 ൽ ഭാര്യയുടെ സമ്മതമില്ലാതെ വ്യാജഒപ്പിട്ട് പണം തട്ടിയെടുക്കുകയുമായിരുന്നു എന്നാണ് പരാതി. നിഷയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ അജയകുമാറിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

No comments