Breaking News

വ്യാപാരി വനിതാവിംഗ് സംഗമത്തിന് വെള്ളരിക്കുണ്ട് ഒരുങ്ങി രണ്ടായിരത്തോളം വനിത വ്യാപാരികൾ നാളെ പങ്കെടുക്കും


വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിൻ്റെ കാസർഗോഡ് ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 14-ന് ചൊവാഴ്ച വെള്ളരിക്കുണ്ട് ടൗണിലാണ് ജില്ലാ സമ്മേളനം നടത്തുന്നത്. കാസർഗോഡ് ജില്ലയിലെ എല്ലാ യൂണിറ്റിലെയും വനിതാ വിംഗ് അംഗങ്ങളും പങ്കെടുക്കും . രണ്ടായിരത്തിലേറെ വനിതകൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളും , വാദ്യമേളങ്ങളും ,മുത്തുക്കുടകളും അണിനിരക്കും വെള്ളരിക്കുണ്ട് സെൻ്റ്. എലിസബത്ത് കോൺവെൻ്റ് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിയ്ക്കുന്ന ഘോഷയാത്ര ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സമാപിക്കും .തുടർന്ന് സമാപന സമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് ,വനിതാവിംഗ് ജില്ലാ പ്രസിഡൻ്റ് രേഖ മോഹൻദാസ് , വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, മായാ രാമചന്ദ്രൻ, ജയലക്ഷ്മി സുനിൽ, സരിജ, കാർത്ത്യായനി കുറ്റിക്കോൽ, സുനിത ശ്രീധരൻ, തോമസ് കാനാട്ട് , കെ.കേശവൻ നമ്പീശൻ, ബാബു കല്ലറയ്ക്കൽ എന്നിവർ പങ്കെടുത്തു.

No comments