നാടിന്റെ പ്രതിഭകളെ ആദരിച്ച് ഡിവൈഎഫ്ഐ കോടോം മേഖല കമ്മറ്റി
ഒടയഞ്ചാൽ : എംബിഎ പരീക്ഷയിൽ രണ്ടാം റാങ്കിന്റെ തിളക്കത്തിൽ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കോടോം സ്വദേശിനി സ്വാതി. പെരിയ കേരള- കേന്ദ്ര സർവകലാശാലയുടെ ഈ വർഷത്തെ എംബിഎ പരീക്ഷയിലാണ് സ്വാതി ഈ നേട്ടം സ്വന്തമാക്കിയത്.
കേരള പി എസ് സി സംസ്ഥാന മലിനീകരണ നിയത്രണ ബോർഡ് ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഡോ.അമ്പിളി ശ്രീകാന്ത്.
ബനാറസ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.രേഖ പി.
ദേശീയ വടംവലി മത്സരത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ടീം അംഗം ജിഷ്ണു പി ജി
എന്നിവരുടെ വീട്ടിൽ എത്തി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു ഡിവൈഎഫ്ഐ കോടോം മേഖല കമ്മിറ്റിക്ക് വേണ്ടി ഉപഹാരം കൈമാറി.

No comments