എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിച്ചു
ഭീമനടി : ഡി ജി പി ഓഫീസ് മാർച്ചിൽ കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുളള നേതാക്കളെ അപായപ്പെടുത്താൻ ആസൂത്രണം നടത്തിയ കേരളത്തിലെ സി പി എം ഭരണകൂട ഭീകരതയ്ക്ക് എതിരെ ഭീമനടി ടൗണിൽ ഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം കരിമ്പിൽ കൃഷണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി ഫ്രാൻസിസ് , തോമസ് മാത്യു, ജിജോ പി ജോസഫ് , ബാബു സി എ എന്നിവർ സംസാരിച്ചു.
No comments