ലോക എയ്ഡ്‌സ് ദിനം; കോടോം ബേളൂർ ഗവ. ഐ. ടി. ഐയിൽ റെഡ് റിബൺ ക്ലബിന്റെ ഉദ്ഘാടനവും എയ്ഡ്‌സ് ബോധവൽക്കരണ ക്ലാസും നടത്തി
ഒടയഞ്ചാൽ : ലോക എയ്ഡ്‌സ് ദിനത്തോട് അനുബന്ധിച്ച് കോടോം ബേളൂർ ഗവ. ഐ. ടി. ഐയിൽ റെഡ് റിബൺ ക്ലബിന്റെ ഉദ്ഘാടനവും എയ്ഡ്‌സ് ദിനവുമായി ബന്ധപെട്ട് ബോധവത്കരണ ക്ലാസും നടത്തി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. രഞ്ജിത്. ടി പരിപാടി ഉദ്ഘാടനം ചെയ്തു. റെഡ് റിബൺ ക്ലബ്ബിന്റെ ആവശ്യകതയെക്കുറിച്ചും എച്ച്ഐവി അണുബാധ തടയുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി. ജയ ടി. ജെ സ്വാഗതവും ക്ലബ് കോർഡിനേറ്റർ സൂര്യ കുമാരി. കെ നന്ദിയും പറഞ്ഞു. സ്റ്റുഡന്റസ് കോർഡിനേറ്റർ ശ്രീ. ശ്യാം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി രമ്യമോൾ എന്നിവരുടെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിന സന്ദേശറാലിയും സംഘടിപ്പിച്ചു.
No comments