കല്ലൻച്ചിറ മുസ്ലിം ജമാ അത് കമ്മിറ്റി മത നിരാസത്തിനും സംസ്‍കാരിക അധിനിവേശത്തിനും മയക്കു മരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് സംയുക്ത ജമാ അത് ക്യാമ്പയിന്റെ ഭാഗമായി കല്ലൻച്ചിറ മുസ്ലിം ജമാ അത് കമ്മിറ്റി മത നിരാസത്തിനും സംസ്‍കാരിക അധിനിവേശത്തിനും മയക്കു മരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
യോഗത്തിൽ മഹല്ല് ഖതീബ് ശരീഫ് അസ്നവി പ്രാർത്ഥന നടത്തി ജമാഅത് സെക്രട്ടറി റഷീദ് കെ പി സ്വാഗതം പറഞ്ഞു .ജമാ അത് പ്രസിഡന്റ് ബഷീർ എൽ കെ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് സബ് ഇൻസ്‌പെക്ടർ സതീശൻ ഉത്ഘാടനം ചെയ്തു
ജമാ അത് കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ ടി എം അബ്ദുൾഖാദർ, എ സി എ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു . ജമാ അത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മാരായ ഹാരിസ് ടി പി, അഷ്‌റഫ് അരീക്കര, കമ്മിറ്റി ട്രഷറർ ഹംസ ഹാജി, ഉറുസ് കമ്മിറ്റി ചെയർമാൻ ബഷീർ വി എം കൺവീനർ ഖാലിദ് എൽ കെ ട്രഷറർ ഹനീഫ എൽ കെ, വൈസ് ചെയർമാൻ മാരായ മഹമൂദ് ഉടുമ്പുന്തല, ബഷീർ ടി എം എന്നീ ഭാരവഹികളും മഹല്ല് അംഗങ്ങളും, മദ്രസ അദ്ധ്യാപകരും സംബന്ധിച്ചു
എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘു നാഥൻ സാർ ക്ലാസ് എടുതു
No comments