സൗഹൃദമത്സരത്തിനിടയിൽ ഫുട്ബോൾ താരം കുഴഞ്ഞ് വീണ് മരിച്ചു
കാസർകോട്: സൗഹൃദ മത്സരം നടന്നുകൊണ്ടിരിക്കെ ഫുട്ബോൾ തരം ടർഫ് മൈതാ നത്ത് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസർകോട് അക്ബർ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവൽ ഏജൻസിയിലെ ജീവനക്കാർ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായി രുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളി സംഘടിപ്പിക്കുന്ന തിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും ഹാരിസാണ് മുന്നിലുണ്ടായിരുന്നത്. നേരത്തെ ദുബൈയിൽ സോണിക് ട്രാവൽസിലും കാസർകോട് മൗലവി ട്രാവൽസി ലും ജോലി ചെയ്തിരുന്നു. എൻഎ മുഹമ്മദിന്റെയും സുഹറയുടെ യും മകനാണ്. ഭാര്യ: ഹസീന.

No comments