കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ തിങ്കളും താരങ്ങളും തെളിഞ്ഞു 27 വർഷങ്ങൾക്കു ശേഷം നടക്കുന്ന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം
കുമ്പളപ്പള്ളി : കരിമ്പിൽ ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തിങ്കളും താരങ്ങളും കുടുംബസംഗമം നടന്നു. 27 വർഷങ്ങൾക്കു ശേഷം ആദ്യമായി നടക്കുന്ന സംഗമം സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും പ്രചരണം കൊണ്ടും ജനശ്രദ്ധ നേടി. കരിമ്പിൽ ഹൈസ്കൂൾ മാനേജർ കെ.സുശീല ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ബെന്നി മാസ്റ്റർ മുഖ്യാതിഥിയായി. കേവലം ഒരു മാസം കൊണ്ട് പിറവിയെടുത്ത പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയാണ് തിങ്കളും താരങ്ങളും . ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മുഴുവൻ സഹപാഠികളെയും കണ്ടെത്താനും സംഗമം സംഘടിപ്പിക്കാനും കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൂർവ്വ അധ്യാപകരായ കെ.കുഞ്ഞിരാമൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, വിനയ ടീച്ചർ, സോമൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. തങ്ങളിൽ നിന്നു വേർപിരിഞ്ഞ സഹപാഠികളെയും അധ്യാപകരെയും സംഗമം അനുസ്മരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
No comments