വെള്ളരിക്കുണ്ട് താലൂക്ക് ബാലവേദി സർഗോത്സവം ആരംഭിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി. പ്രഭാകരൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു
പരപ്പ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ഗ്രന്ഥശാല - പഞ്ചായത്ത് - താലൂക്ക് -ജില്ല -സംസ്ഥാന തലങ്ങളിൽ ബാലവേദി സർഗോത്സവങ്ങൾ നടന്നുവരികയാണ്. വെള്ളരിക്കുണ്ട് താലൂക്ക് ബാലവേദി സർഗോത്സവം പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സംഘാടകസമിതി ചെയർമാനും, പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി. വി. ചന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി. പ്രഭാകരൻ സർഗോത്സവം ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെയും , മുതിർന്നവരുടെയും വയനാ മത്സരത്തിൽ മികച്ച വിജയികൾക്കുള്ള ക്യാഷ് അവാർഡും , സർട്ടിഫിക്കറ്റ് വിതരണവും പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി. ജനാർദ്ദനൻ നിർവഹിച്ചു.
രാവിലെ മുതൽ ശേഷിക്കുന്ന സ്റ്റേജ് മത്സരയിനങ്ങളായ നാടൻ പാട്ട്, ചലച്ചിത്രഗാനാലാപനം, കാവ്യാലാപനം ,മോണോ ആക്ട്, കഥാപ്രസംഗം എന്നിവ നടന്നു. വൈകുന്നേരം 5 മണിക്ക് സർട്ടിഫിക്കറ്റ് വിതരണവും, വിജയികൾക്കുള്ള ട്രോഫി സമർപ്പണവും നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ദിലീപ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രമ്യ ഹരീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. കെ.മോഹനൻ , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ . സോമൻ മാസ്റ്റർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബി. കെ. സുരേഷ് നന്ദിയും പറഞ്ഞു.
No comments