Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ബാലവേദി സർഗോത്സവം സമാപിച്ചു


പരപ്പ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബാലവേദി അംഗങ്ങളായ കുട്ടികളിലെ കലാ-സാഹിത്യ  സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി , നടത്തിവരുന്ന സർഗോത്സവത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല മത്സര പരിപാടികൾ ഇന്ന് പരപ്പയിൽ സമാപിച്ചു.

            താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ  സർഗോത്സവ സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാന സമർപണവും , സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. ദിലീപ്കുമാർ നിർവ്വഹിച്ചു.   യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ യഥാക്രമം, ഏറ്റവും കൂടുതൽ പോയിൻറ് നേടിയ കോളംകുളം ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം, നവോദയ വായനശാല & ഗ്രന്ഥാലയത്തിനും റോളിംഗ് ട്രോഫിയും, സർട്ടിഫിക്കറ്റും പി. ദിലീപ് മാസ്റ്റർ വിതരണം ചെയ്തു.

         ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രമണി രവി ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. സോമൻ മാസ്റ്റർ ,താലൂക്ക് കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ.കെ. ഭാസ്കരൻ ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി. മധുസൂദനൻ പരപ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് എ.ആർ.വിജയകുമാർ, ജയചന്ദ്രൻ .എം, കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ദാമോദരൻ സ്വാഗതവും, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.ആർ.രാജു നന്ദിയും പറഞ്ഞു.

No comments