Breaking News

ഭാസ്കര പട്ടേലരെപ്പോലെ ക്രൂരനോ ‘ഭ്രമയുഗത്തിലെ’ കാരണവര്‍; വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി



തന്‍റെ വേഷങ്ങളിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ, പുതുവര്‍ഷത്തിലും ആരാധകരെ ആവേശത്തിലാക്കി ഏറ്റവും പുതിയ ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം.


ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്തുതന്നെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന എന്ന ചിത്രത്തിലെ ഭാസ്ക്കര പട്ടേലർ എന്ന കഥാപാത്രവുമായുള്ള സാമ്യത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.


ഭ്രമയുഗം ഹൊറർ ജോണറിൽ പുറത്തിറങ്ങുന്ന സിനിമയാണെങ്കിലും ഭാസ്ക്കര പട്ടേലരുടെ അതേ രൗദ്രതയും ക്രൂരതയും ഇപ്പോഴിറങ്ങിയ പുതിയ പോസ്റ്ററിലും കാണാൻ കഴിയും. വിധേയൻ എന്ന ചിത്രത്തിലെ പ്രശസ്തമായ ഫ്രെയിം വെച്ചാണ് ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ താരതമ്യപ്പെടുത്തുന്നത്.

പ്രേക്ഷകര്‍ക്ക് ന്യൂഇയര്‍ സമ്മാനമായാണ് പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ.ഇതിനുമുന്‍പ് മമ്മൂട്ടി തന്‍റെ പിറന്നാളിന് കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരിയും, നരച്ച താടിയും, മുടിയും കഴുത്തില്‍ ജപമാലയും ചേർന്ന ‘ഭ്രമയുഗം’സിനിമയുടെ പോസ്റ്റര്‍ ലുക്ക് പുറത്തുവന്നതിനു പിന്നാലെ ദുര്‍മന്ത്രവാദിയായാണ് താരം സിനിമയിലെത്തുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ അത്തരം വാര്‍ത്തകള്‍ എല്ലാം തള്ളിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്.

No comments