പരപ്പ ബ്ലോക്ക് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന സാധിക കൺസൾട്ടൻസി ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു
പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2022- 23 വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.കെ.ഐ.ഇ.ഡി.പി പരപ്പ ബ്ലോക്കിൻ്റെ ഭാഗമായി തുടങ്ങുന്ന ഹോൾസെയിൽ ഔട്ട്ലെറ്റിൻ്റെയും ഓൺലൈൻ സർവീസ് സെൻ്ററിൻ്റെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷയായി. സി.എച്ച് ഇക്ബാൽ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എ.ഡി.എം.സി ഡി. ഹരിദാസ് ആദ്യ വിൽപ്പന നടത്തി. വാർഡ് മെമ്പർ സി.എച്ച് അബ്ദുൾ നാസർ,
ബി.എൻ.എസ്.ഇ.പി ചെയർപേഴ്സൺ ഉഷ രാജു, ഡി.പി.എം എം.ഷീബ, ലിൻസിക്കുട്ടി സെബാസ്റ്റ്യൻ, ഷെരീഫ, ടി.പി. ലതിക എന്നിവർ സംസാരിച്ചു.
No comments