Breaking News

എടത്തോട് , പയാളം പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചതായി സംശയം: ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദ്ദേശം


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പായാളം, പാലവളപ്പ്, മുണ്ടപ്ലാവ്, എടത്തോട് ഉപ്പാട്ടി മൂല  തുടങ്ങിയ സ്ഥലങ്ങളിൽ വളർത്തു ജീവികളായ നായ്, താറാവ്, പൂച്ച തുടങ്ങിയവയെ പേവിഷബാധ ഉണ്ട് എന്ന് സംശയിക്കുന്ന നായ കടിച്ചതായി റിപ്പോർട്ട് . മനുഷ്യനെ കടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. സംശയിക്കുന്ന ജീവികളെ കഴിവതും കെട്ടിയിട്ട് / കൂട്ടിലിട്ട് പത്തു ദിവസം നിരീക്ഷിക്കേണ്ടതാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്കളെയും സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .മാർഗ നിർദ്ദേശങ്ങൾക്ക് ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മായി ബന്ധപ്പെടുക.

No comments