കോളംകുളം ഇ എം എസ് വായനശാല കലാ പ്രതിഭകളെ അനുമോദിച്ചു ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു
പരപ്പ: കോളംകുളം ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ നടത്തിയ സർഗോൽസവം' വായനോൽസവം മത്സരങ്ങളിലേ വിജയികളായ പ്രതിഭകൾക്ക് അനുമോദനം നൽകി. എല്ലാ വർഷവും ജില്ലയിൽ അടക്കം മികച്ച പ്രകടനം നടത്തുന്ന വായനശാല ആണ് കോളംകുളം ഇ എം എസ് വായനശാല. വായനശാല സെക്രട്ടറി അനുഷ ഇ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ മണി കെ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.ദാമോദരൻ ഉദ്ഘാടനം ചെയ്ത പരിപാടിക്ക് താലൂക്ക് സെക്രട്ടറി എ.ആർ സോമൻ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു.വായനോൽസവം സംസ്ഥാന തല വിജയി സവിത . വി.എസ് ഉൾപെടെ നിരവധി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. ലൈബ്രേറിയൻ രമ്യ രാജേഷ് നന്ദിയർപ്പിച്ച് സംസാരിച്ചു
No comments