Breaking News

വെള്ളരിക്കുണ്ട് സഹൃദയ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സഹൃദയ വായനശാലയ്ക്ക് പുല്ലുരിൽ വരയില്ലത്ത് താമസിക്കുന്ന തങ്കമണി ടി.വി, ചന്തുക്കുട്ടി ദമ്പതികൾ നൂറിലധികം പുസ്തകങ്ങൾ നൽകി. തങ്കമണിയുടെ പിതാവ് കൂരാംകുണ്ട് പാലയിലെ കയ്യിൽ കുഞ്ഞിരാമൻ വർഷങ്ങൾക്ക് മുമ്പ് വെള്ളരിക്കുണ്ട് സഹൃദയ വായനശാലയ്ക്ക് 3 സെന്റ് സ്ഥലo സൗജന്യമായി നൽകിയിരുന്നു പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ കയ്യിൽ കുഞ്ഞിരാമേട്ടന്റ പേരിൽ ലൈബ്രറി ഹാൾ പ്രവർത്തിക്കുന്നുണ്ട് അതിലേക്കാണ് തങ്കമണിയും ചന്തുക്കുട്ടിയും തങ്ങളുടെ ലൈബ്രറി ശേഖരത്തിൽ നിന്നും  നൂറിലധികം പുസ്തകങ്ങൾ നൽകിയത്. പുസ്തകങ്ങൾ കൂരാംകുണ്ടിലെ വീട്ടിൽ വെച്ച് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം രമണി രവിയും ലൈബ്രറി സെക്രട്ടറി വിനോദ് പന്നിത്തടം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. രമണി ഭാസ്ക്കൻ  രജനി മുരളി  എന്നിവർ പങ്കെടുത്തു

No comments