Breaking News

ബി ജെ പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു


പരപ്പ  :  മറ്റു പാർട്ടികളിൽ നിന്നും രാജിവെച്ചു  ബി ജെ പി യിലേക്ക്  കടന്നുവരുന്നവരെ സ്വീകരിക്കാൻ മാർച്ച് ,1 ന് കോയിത്തട്ടയിൽ വച്ച് നടക്കുന്ന സ്വീകരണ പരിപാടിയുടെ പ്രചരണാർത്ഥം ബൈക്ക് റാലിയും, കൊടിമര ജാഥയും സംഘടിപ്പിച്ചു. കരിന്തളം തോളെനി  ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും ഇന്നലെ വൈകിട്ട് 5.30 ന് ആരംഭിച്ച ബൈക്ക് റാലിയിൽ  ,പഞ്ചായത്ത് പരിധിയിലെ നിരവധി ബിജെപി പ്രവർത്തകരാണ് അണിനിരന്നത്. കരിന്തളം പഞ്ചായത്തിൽ നിന്നും വീണ്ടും നിരവധി പ്രവർത്തകർ ബിജെപിയിലേക്ക് വരാൻ വേണ്ടി തയ്യാറായി നിൽക്കുകയാണെന്നും, മാർച്ച് 1ന് കോയിത്തട്ടയിൽ വച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് മുഴുവൻ നല്ലവരായ നാട്ടുകാരെയും ക്ഷണിക്കുകയാണെന്നും, ഈ പരിപാടിയോടുകൂടി കരിന്തളം പഞ്ചായത്തിൽ കൃത്യമായ ഒരു പരിവർത്തനം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ബി ജെ പി  പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.

No comments