Breaking News

"ചലനം" പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ചലച്ചിത്ര പഠന ക്യാമ്പിനു തുടക്കമായി

                                         

പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ പെടുത്തി ബ്ലോക്ക് പരിധിയിലെ ചലച്ചിത്ര തല്പരരായ യുവതീയുവാക്കൾക്കായി ചലച്ചിത്ര നിർമ്മാണ പരിശീലനത്തിന് പരപ്പ താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ തുടക്കമായി. ചലച്ചിത്ര പ്രദർശനം, അവലോകനം, തിരക്കഥാ രചന  ചലച്ചിത്ര നിർമ്മാണം എന്നീ വിഭാഗങ്ങളിലാണ് പഠന ക്ലാസ് നടക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം രാജേഷ് അഴീക്കോടൻ മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പി വി ചന്ദ്രൻ, ബിജുകുമാർ എന്നിവർ  ആശംസകൾ അർപ്പിച്ചു.  
ചലച്ചിത്ര, ഡോക്യുമെന്ററി   സംവിധായകരായ, ജയേഷ് പാടിച്ചാൽ, ചന്ദ്രു വെള്ളരിക്കുണ്ട് ,  ജികുട്ടൻ പെരളം , ജിതേഷ് കമ്പല്ലൂർ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

                                            


No comments