Breaking News

സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇത്തവണ സ്വതന്ത്രര്‍ ഇല്ല, എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും


തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ  സിപിഎം  സ്ഥാനാർഥികളെ  പ്രഖ്യാപിച്ചു.  രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചു.  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ - വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂർ - മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം - വി.വസീഫ്, പൊന്നാനി- കെ.എസ്.ഹംസ, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ - എം.വി.ജയരാജൻ, കാസർകോട് - എം.വി.ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ. ഇതോടെ ഇടതു മുന്നണി സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി.

No comments