Breaking News

ബളാൽ മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് ഭാരവാഹികൾ ചുമതലയേറ്റു മാലോം സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു


മാലോം : യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു. 

മാലോം സാംസ്‌കാരിക നിലയത്തിൽ നടന്ന പരി പാടി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ബിബിൻ അറക്കൽ അധ്യക്ഷതവഹിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ഡി. സി. സി. വൈസ് പ്രസിഡന്റ് പി. ജി. ദേവ്.  ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ  കെ. പി.സി. സി. അംഗം ബി. പ്രദീപ്‌ കുമാർ  യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ. ആർ. കാർത്തികേയൻ,ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്. ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി. ജോസഫ്. ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി. അലക്സ് നെടിയകാലയിൽ. മോൻസി ജോയ്. ബിൻസി ജെയിൻ.പിപത്മാവധി. ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

മുൻ മണ്ഡലം പ്രസിഡന്റ്ബിബിൻ അറക്കലിൽ നിന്നും ലിബിൻ  ജേക്കബ് ആലപ്പാട്ട് പുതിയ മണ്ഡലം പ്രസിഡഡന്റ് ആയി ചുമതലഏറ്റു വാങ്ങി. 17 അംഗ മണ്ഡലംകമ്മറ്റി യാണ് നിലവിൽ വന്നത്..

No comments