Breaking News

മാലിന്യനിർമാർജനം ഈസ്റ്റ് എളേരിയിൽ ബയോബിന്നുകൾ വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : ഈസ്റ്റ് എളേരിയിൽ ബിയോബിന്നുകൾ വിതരണം ചെയ്തു.  2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി  ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങൾ, അംഗൻവാടികൾ, സ്കൂളുകൾ  എന്നിവക്ക് സൗജന്യമായി ബയോ ബിന്നുകൾ വിതരണം ചെയ്തു.

അടുക്കള മാലിന്യങ്ങളെ ജൈവ വളം ആക്കി മാറ്റുന്നത്തിനുള്ള താണ് ബയോ ബിന്നുകൾ.വിതരണോൽഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി നിർവഹിച്ചു. മേഴ്‌സി മാണി, ലാലു തെങ്ങുംപ്പള്ളി, ചിറ്റാരിക്കൽ  പോലീസ് സബ് ഇൻസ്‌പെക്ടർ അരുണൻ,ഹെഡ് ക്ലാർക്ക് അനീഷ് വരക്കാട്, വി ഇ. ഒ  വിനു,തുടങ്ങിയവർ സംബന്ധിച്ചു

No comments