Breaking News

കാരുണ്യ തീരം വാട്സ്ആപ്പ് കൂട്ടായ്മയുടെ ധന സഹായം കൈമാറി


കൊന്നക്കാട് : കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്നേഹവുമായ് കാരുണ്യ തീരം വാട്സാപ് കൂട്ടായ്മ.കരൾ രോഗ ബാധ്യതയെ തുടർന്ന് ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിഷക്ക് കാരുണ്യ തീരം പ്രവർത്തകർ സ്വരൂപ്പിച്ച ഒരു ലക്ഷം രൂപ കൈമാറി.നൂറു പേരിൽ നിന്ന് 1000 രൂപ വീതം  സംഭാവനയായ് സ്വീകരിച്ചാണ് ഈ തുക കണ്ടെത്തിയത്. കൂട്ടായ്മ അംഗം സിനാൻ അനീസ് ആഷിക് മുബഷിർ എന്നിവർ രോഗിയുടെ വീട്ടിൽ എത്തി തുക കയ്മാറി.2018 മുതൽ ചെറിയ രീതിയിൽ  സാമൂഹ്യ പ്രവർത്തനം നടത്തി വരുന്ന കൂട്ടായ്മ  ഇതിനോടകം നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.  30 ഇൽ താഴെ മാത്രം അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രവർത്തനം എല്ലാവർക്കും മാതൃക ആണ് എന്ന് കൂട്ടായ്മ അംഗം ആഷിദ്  പറഞ്ഞു.

No comments