Breaking News

കനകപ്പള്ളിയിലെ ഡോക്ടർ സജീവ് മറ്റത്തിലിന്റെ കാരുണ്യ തണലിലേക്ക് 20 കുടുംബങ്ങൾ കൂടി ഭൂമിദാന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ മാർച്ച് അഞ്ചിനകം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ നൽകണം


വെള്ളരിക്കുണ്ട് : സുപ്രസിദ്ധ  അക്യുപങ്ചർ ചികിത്സാവിദഗ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ കനകപ്പള്ളിയിലെ ഡോക്ടർ സജീവ് മറ്റത്തിലിന്റെയും കുടുംബത്തെയും സന്മനസ്സ് ഭൂരഹിതരായ 20 കുടുംബങ്ങൾക്ക് പ്രതീക്ഷയാകുന്നു. ഡോക്ടർ സജീവിന്റെ ഇളയ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോടനുബന്ധിച്ച് 20 നിർധന കുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്യുമെന്നു ഇന്ന് തലശ്ശേരി ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഭൂമിദാന കമ്മിറ്റി മുഖ്യ രക്ഷാധികാരി, തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനിയുടെ സാന്നിധ്യത്തിൽ ഡോക്ടർ സജീവ് മറ്റം പ്രഖ്യാപിച്ചു. ഇതിനായി ഒരേക്കർ സ്ഥലം പരപ്പയിൽ നീക്കിവെച്ചിട്ടുണ്ട്.ഭൂമി ദാന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ മാർച്ച് അഞ്ചിനകം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ നൽകണം.വിധവകൾ ഗുരുതര രോഗികൾ ഉൾപ്പെടുന്ന കുടുംബങ്ങൾ തുടങ്ങിയവർക്ക് മുൻഗണന നൽകും. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമാ യി 17 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 2022 ൽ തന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഡോക്ടർ സജീവ് മറ്റം 10 കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നൽകിയിരുന്നു. തന്റെ നന്മകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതുമാത്രമാണ് ഭൂമിദാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോക്ടർ സജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു.

 അപേക്ഷകൾ നൽകേണ്ട വിലാസം :

മറ്റത്തിൽ ഭൂമിദാന കമ്മിറ്റി

മറ്റത്തിൽ അക്യുപങ്bചർ ക്ലിനിക്

കനകപ്പള്ളി പി. ഒ.

671533

 കാസറഗോഡ് ജില്ല.





No comments