ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുടെ അംഗത്വ ക്യാമ്പയിന് തുടക്കമായി
ചിറ്റാരിക്കാൽ: ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന അംഗത്വ ക്യാമ്പയിനിന് തുടക്കമായി. വായനശാലയുടെ വിവിധ ഉപ വിഭാഗങ്ങളുടെ അംഗത്വം ഗ്രന്ഥശാല പരിധിയിലെ എല്ലാ വീടുകളിലും എത്തിക്കുക എന്നതാണ് എല്ലാവരും വായനശാലയിലേക്ക് എന്ന പേരിൽ നടത്തുന്ന ക്യാമ്പയിേനിലൂടെ ലക്ഷ്യപ്പെടുന്നത്. പരിപാടിയുടെ ഉദ്ഘാടനം പാറക്കടവ് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽവച്ച് പ്രധാന അധ്യാപകൻ ബിജു മാത്യു നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം കെ.ഗോവിന്ദൻ അംഗത്വ കാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻറ് പി.വി പുരുഷോത്തമൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പി.വിനീത, ഗ്രന്ഥശാലാ സെക്രട്ടറി പ്രശാന്ത് സി.റ്റി, കെ.വി.പ്രേമലത, പി.പി. ജനാർദ്ദനൻ, സുമേഷ് കുമാർ, സജീവൻ പി.വി. എന്നിവർ പങ്കെടുത്തു.
No comments