Breaking News

തീരദേശവാസികളുടെ സ്വപ്നം യാഥാർത്ഥ്യമായി അരയാക്കടവ് - മുക്കട വഴി കമ്പല്ലൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് തുടങ്ങി


കരിന്തളം: തീരദേശവാസികളുടെ നീണ്ട മുറവിളിക്ക് ശേഷം അരയാക്കടവ് മുക്കട -കമ്പല്ലൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് തുടങ്ങി. മുക്കട - അരയാക്കടവ് തീരദേശ റോഡ് രണ്ട് വർഷം മുമ്പാണ് യാഥാർത്യമാണ്. റോഡ് യാഥാർത്ഥ്യമായ അന്നു മുതൽ തീരദേശവാസികൾ ബസ് റൂട്ടിന് മുറവിളി കൂട്ടുകയായിരുന്നു. രണ്ട് മാസം മുമ്പ് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയ എം രാജ ഗോപാലൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ അരയാക്കടവ്- മുക്കട തീരദേശ റോഡിൽ കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ബസ് റൂട്ട് അനുവദിച്ചത്. ഇന്നലെ വൈകുന്നേരം 3.30 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ നിന്നും യാത്ര തിരിച്ച ബസ് 4 മണിക്ക് നീലേശ്വരം ബസ് സ്റ്റാൻ്റ് വഴി ചായ്യോത്ത് പെൻഷൻ മുക്ക് അരയാക്കടവ് വഴി മുക്കട കമ്പല്ലൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു.കന്നിയാത്ര ബസ്സിന്പെൻഷൻ മുക്ക്, കിനാനൂർ, കീഴ്മാല, അണ്ടോൾ, പുലിയന്നൂർ എന്നിവിടങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകുകയുണ്ടായി ഉച്ചക്ക് 3.30ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന ബസ് നീലേശ്വരം, ബങ്കളം, ചായ്യോത്ത്, അരയാക്കടവ് വഴി മുക്കട കമ്പല്ലൂരിൽ എത്തും. അവിടെ 5.50 തിരിച്ച് നീലേശ്വരം ബസ് സ്റ്റാൻ്റിൽ എത്തി രാത്രി 8 മണിക്ക് കമ്പല്ലൂരിൽ തിരിച്ച് എത്തും.രാവിലെ 7.15ന് കമ്പല്ലൂരിൽ നിന്ന് ബസ് കാഞ്ഞങ്ങാടേക്ക് യാത്ര തിരിക്കും. ബസ് റൂട്ട് വന്നതോടെ തീരദേശ മേഖലയായ പുലിയന്നൂർ, അണ്ടോൾ, കീഴ്മാല, കിനാനൂർ, അരയാക്കടവ് പ്രദേശത്തുള്ളവർക്കും, കയ്യൂർ ചീമേനി പഞ്ചായത്തിലെ പൊതാവൂർ ,മയ്യൽ, ചെറിയാക്കര എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ജില്ല കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, കാസർഗോ ഡേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി . വെസ് പ്രസിഡണ്ട് ടി.പി. ശാന്ത .പാറക്കോൽ രാജൻ,കയനി മോഹനൻ, വരയിൽ രാജൻ, കെ.കുമാരൻ . കെ.രാജൻ . പി.വി. പ്രസാദ് . കെ.കൈരളി ടി.എസ് ബിന്ദു.കെ.പി.നാരായണൻ.പി. ശാർ ങ്ങി. ഒ എം' സച്ചിൻ എം' ചന്ദ്രൻ സംസാരിച്ചു.പെൻഷൻ മുക്ക് . കിനാനൂർ . കീഴ് മാല പാറക്കോൽ അണ്ടോൾ. വടക്കെ പുലിയന്നൂർ . മുക്കട . ബഡൂർ . കമ്പല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

No comments