Breaking News

ജില്ലാതലഇൻക്ലൂസീവ് കായികമേളയോട് അനുബന്ധിച്ച് വിളംബര ഘോഷയാത്രയും ദീപശിഖാ റാലിയും നടന്നു


കാഞ്ഞങ്ങാട് : ആരോഗ്യകരമായ പ്രശ്നങ്ങളെയും പരിമിതികളെയും വെല്ലുവിളിച്ച് കുട്ടികൾ ജില്ലാ ഇൻക്ലൂസീവ് കായിക മേളയിലെ വിവിധ മത്സരങ്ങളിൽ മാറ്റുരച്ച്അതിജീവനത്തിൻ്റെ ആവേശകരമായ മാതൃകകൾ കാണികൾക്ക് സമ്മാനിച്ചു. കുട്ടികളുടെ കായിക പ്രകടനങ്ങൾ സദസ്സിനെ ആവേശത്താൽ ഇളക്കിമറിച്ചു. ഭിന്നശേഷിക്കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിച്ച കാസർഗോഡ് ജില്ലാതല കായിക മേളയാണ് കാണികളെയും പങ്കാളികളെയും ഒരേ പോലെ ആവേശ തിമിർപ്പിൽ എത്തിച്ചത്. സദസ്സിലെ കൈയ്യടിയും പ്രോത്സാഹനവും ആർപ്പുവിളികളും കുട്ടികൾക്ക് അതിജീവനത്തിൻ്റെ നവ്യാനുഭവങ്ങളും ഊർജ്ജവും പകർന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കായിക മേളയിൽ ജില്ലയിൽ നിന്ന് 130 കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഗെയിംസ് മത്സരങ്ങളായ ഫുഡ് മോൾ ഹാൻൻ്റ് ബോൾ എന്നിവ കൊവ്വൽ പള്ളി ടർഫ് മൈതാനിയിലും ഷട്ടിൽ ബാഡ് മെൻ്റൽ മത്സരം ജി.ഡബ്ലൂ എൽ.പി സ് കടിഞ്ഞില ഇൻഡോർ കോർട്ടിലും നടന്നു. ഇന്ത്യൻ സൂപ്പർ ലീഗ് മുൻ ചെന്നൈ എഫ് സി ഗോൾകീപ്പർ നീതിൻ ലാൽ ഗെയിംസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ ഓഫീസർമാരായ ഡി.പി .സി ബിജുരാജ് , ഡി.പി.ഒ മാരായ പ്രകാശൻ ടി മധുസൂദനൻ എം.എം, രഞ്ജിത്ത് കെ.പി, ബിപിസി ഡോ: കെ.വി രാജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ കായിക മേളയോടനുബന്ധിച്ചുള്ള  ദീപശിഖാ പ്രയാണവും വിളംബര ഘോഷയാത്രയും വമ്പിച്ച ജനാവലിയോടെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പേരോ രിൽ അവസാനിച്ചു. ഫെബ്രുവരി 15 ന് നാളെ രാവിലെ മുതൽ കായിക മത്സരങ്ങൾ നീലേശ്വരം ഇ.എം എസ് ഓഡിറ്റോറിയത്തിൽ നടക്കും

No comments