Breaking News

ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി കിനാനുർ - കരിന്തളം പഞ്ചായത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ചു


കരിന്തളം: ഭവന നിർമ്മാണത്തിനും . കുടിവെള്ളത്തിനും മുൻഗണന നൽകി കിനാനുർ - കരിന്തളം പഞ്ചായത്ത് 2024 2025 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അവതരിപ്പിച്ചു. മൂന്നു കോടി രുപ ലൈഫ് ഭവന പദ്ധതിക്കും 51 ലക്ഷം ഭവന പുനരുദ്ധാരണത്തിനും നീക്കിവെച്ചു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കും. ജല ജീവൻ മിഷൻ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും' കൃഷി. ആരോഗ്യം . പശ്ചാത്തല സൗകര്യ വികസനം. വിദ്യാഭ്യാസം. എന്നിവയ്ക്കും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. പട്ടിക ജാതി. പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗത്തിൽപ്പെട്ട സ്ത്രികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ഭിന്നശേഷി ക്കാരുടെയും മറ്റും ബഡ് ജറ്റിൽ പ്രാധാന്യം നൽകുന്നു. മൃഗസംരക്ഷണ മേഖലയിൽ പാൽ ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകർക്ക് സഹായം നൽകും. കരിന്തളം ഓപ്പൺ എയർ തീയ്യറ്റർ. ടറഫ് കോർട്ട്. ഘടക സ്ഥാപനങ്ങൾക്ക് സോളാർ എന്നിവയും ബജറ്റിലുണ്ട്. യുപി സ്കൂൾ പെൺകുട്ടികൾക്ക് കരാട്ടെ പരീശിലനം ' വയോ ജന ക്ലബ് . ഹരിത കർമ്മസേനാ ഗം ങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. പ്രധാനപ്പെട്ട മേഖലകളിൽ തെരുവ് വിളക്ക്. ഉൽപ്പാദന മേലെ. സേവന മേഖല എന്നിവയിലും ക്രിയാത്മകമായ പദ്ധതികൾ വിഭാവനം ചെയ്യുന്ന മുപ്പത്തിയാറ് കോടി നാൽപ്പത് ലക്ഷത്തി അൻപതിനായിരത്തി നാനുറ്റി എട്ട് രൂപ വരവും മുപ്പത്തി എട്ട് കോടി അൻപത് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഇരു ന്നു റ്റി എട്ട് രൂപ ചെലവും ഒരു കോടി നാല്പ്പ്പത്തിയഞ്ച് ലക്ഷത്തി മുപ്പത്തിയാറായിരത്തി നാന്നുറ്റി അറുപത്തി ഒമ്പത് രൂപ മിച്ചവുമുള്ള താണ് ബഡ്ജറ്റ് . പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ഷൈജമ്മ ബെന്നി. സി.എച്ച്. അബ്ദുൾ നാസർ .കെ.വി. അജിത് കുമാർ . ആസൂത്രണ സമിതി വൈസ് ചെയർമാൻ പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.സി. ലീനാമോൾ സ്വാഗതം പറഞ്ഞു.

No comments