Breaking News

കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി


രാജപുരം :  കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല കമ്മിറ്റി അംഗവും കേരളകൗമുദി ലേഖകനുമായ പി.കെ.ഗണേശൻ്റെ ഇരുചക്ര വാഹനം അജ്ഞാതർ തീവച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ കണ്ടെത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സുരേഷ് കുക്കൾ, മേഖല കമ്മിറ്റി അംഗം പി.കെ. ഗണേശൻ എന്നിവർ പ്രസംഗിച്ചു.  ഭാരവാഹികളായി രവീന്ദ്രൻ കൊട്ടോടി (പ്രസിഡൻ്റ്), ശോഭിൻ ചന്ദ്രൻ ( സെക്രട്ടറി), പി.കെ.ഗണേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

No comments