പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ ഊരുത്സവം 2024 ബിരിക്കുളത്ത് നടന്നു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടത്തിയ ഊരുത്സവം 2024 ബിരിക്കുളത്ത് നടന്നു... പട്ടികവർഗ ജനതയുടെ തനത് കലാ സാംസ്‌കാരിക പരിപാടി കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി യിൽ തനത് കലാ രൂപങ്ങളായ വിവിധ വിഭാഗങ്ങളുടെ മംഗലം കളി, എരുത് കളി,വംശീയ ഗാനങ്ങൾ,നാടൻ പാട്ട് തുടങ്ങിയവ അരങ്ങേറി.. ഇതിനോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു..
ഊരുത്സവം തൃക്കരിപ്പൂർ എം. എൽ. എ. എം. രാജഗോപാലൻ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി. കെ. രവി., പ്രസന്ന പ്രസാദ്,ഗിരിജ മോഹൻ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷരായ രജനി കൃഷ്ണൻ, പി. വി. ചന്ദ്രൻ, കെ. പദ്മ കുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. രാജേഷ്,ഗ്രാമ പഞ്ചായത്ത് അംഗം വി. സന്ധ്യ. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ്. ബി. ഡി. ഒ. ബിജുകുമാർ കെ.ജി. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ്. വി.എന്നിവരും സംസാരിച്ചു. സംസ്ഥാന, ജില്ലാ തലങ്ങളിൽ വിവിധ മേഖലകളിൽ മികവ് നേടിയവരെ ചടങ്ങിൽ ആദരിച്ചു.. പരിപാടിക്ക് സമാപനം കുറിച്ച് മാധവൻ കൊട്ടോടിയും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഊരുത്സവത്തിന് കൊഴുപ്പേറ്റി. പരിപാടി ക്ക് ട്രൈബൽ ഓഫീസർ. എ. ബാബു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് ജി. ഇ. ഒ. ജയരാജൻ. പി. കെ. നന്ദിയും പറഞ്ഞു
No comments