പ്രായം 28ദിവസം, ഇത് നിതാര ശ്രീനിഷ്; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി
തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. ഒപ്പം കുഞ്ഞിന്റെ പേര് എന്താണ് എന്നും പേളി പറഞ്ഞിട്ടുണ്ട്.
നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന്റെ പേര്. "ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം വേണം", എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രിനിഷിനും മൂത്ത മകൾ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയർ ചെയ്തിട്ടുണ്ട്.
No comments