Breaking News

അഡ്വ. സാബു എം.എം (മുതുപാറക്കുന്നേൽ) നിര്യാതനായി മാലോം വള്ളിക്കടവ് സ്വദേശിയായിരുന്നു


കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകൻ  സാബു എം. എം. മുതുപാറക്കുന്നേൽ ( 58 ) നിര്യാതനായി. മാലോം വള്ളിക്കടവ് സ്വദേശിയായിരുന്നു.

ഭാര്യ : അഡ്വ. നവനീത മാവില -ഹൊസ്ദുർഗ് ബാർ ( ഡയറക്ടർ ഹോസ്ദുർഗ് അർബൻ സഹകരണ സംഘം )

ഏക മകൻ:  സൗമിത് ശ്യാം സാബു  ( ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി കെ.കെ. നായർ കോളജ് പടന്നക്കാട് )

സഹോദരിമാർ : അഡ്വ. ഓമന മാത്യു ( ഗവ. പ്ലീഡർ , കൽപ്പറ്റ ), ജാസ്മിൻ മാത്യു നടുവിലേക്കുറ്റ് ചിറ്റാരിക്കാൽ

കാഞ്ഞങ്ങാടിന്റെ മലയോര മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് സൈദ്ധാന്തികനും നേതാവുമായിരുന്ന  വള്ളിക്കടവിലെ മുതുപാറക്കുന്നേൽ മത്തായി ചേട്ടന്റെയും  പരേതയായ അക്കാമ്മ ആനശ്ശാരിലിന്റെയും മകനാണ്

എൺപതുകളിൽ കാഞ്ഞങ്ങാട് നെഹ്രു കോളജിൽ വിദ്യാർത്ഥി യായിരിക്കെ എസ് എഫ് ഐ യുടെ സജീവ പ്രവർത്തകനും തീപ്പൊരി നേതാവുമായിരുന്നു. കോളജ്‌ എസ് എഫ് ഐ  യൂണിറ്റ് പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

വിദ്യാർത്ഥി നേതാവായിരിക്കെ നിരവധി സമരങ്ങളിൽ ധീരോദാത്തമായ നേതൃത്വം വഹിച്ചു

1986 ൽ സിഎംപിയിൽ ചേർന്നു കാഞ്ഞങ്ങാട് അർബൻ സഹകരണ സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടർ  സിഎംപി  ജില്ലാ കൗൺസിൽ 'അംഗം  എന്നീ നിലകളിലും പ്രവർത്തിച്ചു.


മൃതദേഹം  നാളെ (ചൊവ്വാഴ്ച 13.2.24  ) രാവിലെ 8 മണിക്ക് മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റലിൽ നിന്ന് പടന്നക്കാട്ടെ വസതിയിലെത്തിച്ചശേഷം  9 മണിക്ക് പുതിയകോട്ട മാന്തോപ്പ് മൈതാനത്ത്  പൊതുദർശനത്തിന് വയ്ക്കും

തുടർന്ന് സംസ്കാരം

No comments