Breaking News

20 കോടിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി; ടിക്കറ്റ് എടുത്തത് ശബരിമല തീർത്ഥാടന് തിരുവനന്തപുരത്ത് വന്നപ്പോൾ


തിരുവനന്തപുരം: 2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയത്. ശബരിമല തീർത്ഥാടന് വന്നപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. തന്‍റെ കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഡയറക്ടർക്ക് ഇയാള്‍ കത്ത് നൽകിയിട്ടുണ്ട്. അയ്യപ്പന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യവാന്‍ പ്രതികരിച്ചത്. XC 224091 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

No comments