മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മയ്യങ്ങാനം (മൂപ്പിൽ) അങ്കണവാടി ജീവനക്കാരെ ആദരിച്ചു
കാലിച്ചാനടുക്കം : 2023 ലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മയ്യങ്ങാനം (മൂപ്പിൽ) അങ്കണവാടി ജീവനക്കാരെ മൊളവിനടുക്കം പീപ്പിൾസ് സംഘത്തിൻ്റെ വാർഷികയോഗത്തിൽ വെച്ച് ആദരിച്ചു. യോഗത്തിൽ നിഷാന്ത് എം വി സ്വാഗതവും ജയേഷ് വി.പി അദ്ധ്യക്ഷനുമായി സെക്രട്ടറി കെ.വി. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, ജയദേവൻ വരവ് ചിലവു കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.വി. സുമേഷ് പ്രസിഡണ്ട്, സജിത്. കെ.എം- വൈസ് പ്രസിഡണ്ട്, ജയേഷ് വി.പി- സെക്രട്ടറി, നിഷാന്ത് എം.വി ജോ : സെക്രട്ടറി, ഹരിപ്രസാദ് ഏ.വി ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും, കാലിച്ചാനടുക്കം -മൊള വിനടുക്കം വഴി KSRTC ബസ്സ് അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
No comments