Breaking News

വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബളാൽ സ്വദേശി മരണപ്പെട്ടു


ഒടയംചാൽ : വീണ് തലക്ക് പരിക്കേറ്റ നിലയിൽ കണ്ട ആളെ ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും 
മരിച്ചു. ഒടയംചാൽ ചക്കിട്ടടുക്കത്ത് താമസിക്കുന്ന ബളാൽ അരിങ്കല്ലിലെ ഉഴുന്നുപാറയിൽ ജോണി തോമസ് (65 ) ആണ് മരിച്ചത്. ചക്കിട്ടടുക്കത്ത് താമസിച്ച് ഒരു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ വീട്ടിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ മേരി.



No comments