Breaking News

പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ബളാലിലെ ടൗൺ ക്ലബ്ബ് പ്രവർത്തകർ


ബളാൽ: ബളാൽ - ചെമ്പഞ്ചേരി റോഡിൻ്റെ തുടക്കത്തിൽ മെക്കാഡം ടാറിങ്ങിനോട് ചേർന്ന് കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഭാഗം ബളാൽ ടൗൺ ക്ലബ് പ്രവർത്തകർ കോൺക്രീറ്റ് ചെയ്ത് നന്നാക്കി. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ടു വർഷം മുമ്പ് പൊളിച്ച സ്ഥലമാണ് നന്നാക്കിയത്.ഇരുചക്രവാഹനമുൾപ്പെടെയുളളവക്ക് യാത്രാ ദുരിതമുണ്ടാക്കുന്ന പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുന്നതിന് ബളാൽ ഗ്രാമപഞ്ചായത്ത് നാലാം വാർഡംഗം സന്ധ്യാ ശിവൻ അഭ്യർത്ഥിച്ചതനുസരിച്ചാണ് ടൗൺ ക്ലബ് ഈ സേവന പ്രവർത്തനം ഏറ്റെടുത്തത്. പ്രവർത്തനത്തിന് ക്ലബ് വൈസ് പ്രസിഡൻ്റ് വിനീത് ക്ലബ് സെക്രട്ടറി ശ്യാം, അഖിൽ, അഭിജിത്ത്, മഹേഷ്, ഉല്ലാസ്, സജിത്ത്, ആനന്ദ്, സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.

No comments