Breaking News

DYFI പനത്തടി ബ്ലോക്ക്‌ കമ്മറ്റി നടത്തിവരുന്ന പൊതിച്ചോർ വിതരണത്തിനായി കൗണ്ടർ കൈമാറി


പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ DYFI പനത്തടി ബ്ലോക്ക്‌ കമ്മറ്റി നടത്തിവരുന്ന പൊതിച്ചോർ വിതരണത്തിന് ആവശ്യമായ കൗണ്ടർ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ പനത്തടി ബാങ്ക് യൂണിറ്റ് സംഭാവന ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട്‌ കെ പ്രഭാകരൻ DYFI ബ്ലോക്ക്‌ സെക്രട്ടറി വി സജിത്തിന് നൽകി ഉദ്ഘാടനം ചെയ്തു. ഷാലു മാത്യു, കെ സതീശൻ, ദീപുദാസ്,
എന്നിവർ സംസാരിച്ചു. മണി ഇ കെ അധ്യക്ഷത വഹിച്ചു. റ്റി പി മനോജ്‌ കുമാർ സ്വാഗതവും ഷൈജിൻ നന്ദിയും പറഞ്ഞു.

No comments