Breaking News

സിദ്ധാർഥിന്റെ കൊലപാതകം ; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.


രാജപുരം :പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ്എഫ്ഐ ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുകൊണ്ട് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടംകല്ലിൽ നിന്നും രാജപുരം ടൗണിലേക്ക് പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി. പൂടം കല്ലിൽ നിന്നും രാജപുരത്തെക്ക് നടത്തിയ പന്തo കൊളുത്തി പ്രകടനത്തിൽ പോലീസ് അനാസ്ഥക്ക് എതിരെ പ്രതിഷേധമിരമ്പി.. പനത്തടി മണ്ഡലം പ്രസിഡന്റ്‌ കെ ജെ ജെയിംസ്, വി അബ്‌ദുള്ള, സജി മണ്ണൂർ, സജി പ്ലാച്ചേരിപ്പുറത്ത്, സണ്ണി ജോസഫ്, ജിജോ മോൻ കെ സി, പഞ്ചായത്ത്‌ മെമ്പർ മാരായ കെ ഗോപി, ബി അജിത്ത് കുമാർ, ചന്ദ്രൻ പാലംതടി, ബേബി മാഷ്,കുഞ്ഞിക്കണ്ണൻ കൂരoകയ, രാധാകൃഷൻ നായർ,ജോർജ് മൈലാടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് രാജപുരത്ത് നടന്ന പൊതു യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ ഉത്ഘാടനം ചെയ്തു. കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ,മധു റാണിപുരം,ബാബു കദളി മറ്റം എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി വി കെ ബാലകൃഷ്ണൻ  മാഷ് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ പി എ ആലി നന്ദിയും പറഞ്ഞു.

No comments