Breaking News

AKG പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

 

കണ്ണൂർ : പെരള്ളാശ്ശേരിയിൽ വെച്ച് AKG ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് അജേഷ് വാണിയംപാറയാണ്.
വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ എന്ന നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഭാവ തീവ്രതയോടെയും അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ് അജേഷ് ഈ നേട്ടം നേടിയത്. അമേത്ച്വർ നാടക രംഗത്ത് സജീവസാന്നിധ്യമായ ചങ്ങമ്പുഴ വാണിയംപാറയുടെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അജേഷ് ചെയ്തിട്ടുണ്ട്. അരങ്ങിലും അണിയറയിലും ആത്മസമർപ്പണം നടത്തുന്ന ഈ അനുഗ്രഹീത കലാകാരൻ സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിൽ ആണ്.

No comments