Breaking News

കോടോം ബേളൂർ മുട്ടിച്ചരലിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചുമരെഴുത്തിന് നേരെ കരി ഓയിൽ പ്രയോഗം


പരപ്പ  :  യു.ഡി.എഫ് കാസർകോട് പാർലമെന്റ് സ്ഥാനാർത്ഥിരാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ ചുമരെഴുത്തിന് നേരെ കരി ഓയിൽ പ്രയോഗം.

കോടോം ബേളൂർ മുട്ടിച്ചരലിലെ പ്രചാരണ ചുവരെഴുത്ത് ആണ് കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. ഇന്നലെ പകലാണ് ചുവരെഴുത്ത് നടത്തിയത്.രാത്രി പത്തു മണിക്ക് ശേഷമാണ് കരി ഓയിൽ ഒഴിച്ചത്. കോടോം ബേളൂരിൽ ഇന്നലെ യു.ഡി.എഫ് പ്രവർത്തകർ അഞ്ചു കേന്ദ്രങ്ങളിലാണ് ചുവരെഴുത്ത് നടത്തി പ്രചാരണ രംഗത്ത് സജീവമായത്.ഏഴാംമൈൽ, മുക്കുഴി, പോർക്കളം. പാറപ്പള്ളി, മുട്ടിച്ചരൽ എന്നിവിടങ്ങളിലാണ് ചുവരെഴുതിയത്.

വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.മുട്ടിച്ചരലിൽ യു.ഡി.എഫ് പ്രതിഷേധ പൊതുയോഗം നടത്തും. ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അമ്പലത്തറ പൊലീസിൽ പരാതി നൽകി.

No comments