Breaking News

എൻഡിഎ വെള്ളരിക്കുണ്ട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : എൻഡിഎ വെള്ളരിക്കുണ്ട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ കെ കെ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.

ബിജെപി മണ്ഡലം പ്രസിഡന്റ് വിനീത് കുമാർ മുണ്ടമണി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ, വൈസ് പ്രസിഡന്റ് എം. ബൽജ്, സെക്രട്ടറി മനുലാൽ മേലത്ത്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളൽ കുഞ്ഞിക്കണ്ണൻ, ഒബിസി മോർച്ച ജില്ലാ ജില്ലാ പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ കെ വേണുഗോപാൽ ശ്രീജിത്ത് പറക്കളായി തുടങ്ങിയവർ സംസാരിച്ചു.

No comments