Breaking News

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ കാസർഗോഡ് നിന്നും പിടിയിൽ


കാസർകോട്: സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കയറിപ്പിടിക്കുക യും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെ യ്ത പ്രതിയെ കാസർകോട്ടുനിന്നും കുടിയാന്മാല പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരന യ കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ചാണക്കുണ്ട്, കല്ലേൻ ഹൗസിലെ കെ.ജെ സജിത്തിനെയാണ് (32) കുടിയാന്മല എസ്.ഐ രാജീവനും സംഘവുമാണ് അറസ്റ്റു ചെയ്തത്.


കഴിഞ്ഞ മാസം 29 ന് അവധിക്ക് നാട്ടിലെത്തിയ സജിത്ത് സ്കൂട്ടറിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വിളക്കന്നൂരിലെ വിജനമായ സ്ഥലത്ത് എത്തിയ പ്പോൾ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ കണ്ണാടിപ്പാറയിലേക്കുള്ള വഴി ചോദിച്ചശേഷം കയറിപ്പിടിക്കുകയും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും മായിരുന്നു. പെൺകുട്ടി നിലവിളിച്ചുകൊണ്ട് ചെറുത്തുനിന്നപ്പോൾ ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടു.

പിന്നീട് പെൺകുട്ടി നൽകിയ പരാതിയിൽ കേസെടുത്ത കുടിയാന്മല പോലീസ് സമർത്ഥമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നടുവിൽ മുതൽ മയ്യിൽ വരെ വി വിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സജിത്തിനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീടാണ് ഇയാൾ കാസർ കോട്ടെ ഹോട്ടലിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചത്. കാസർകോട് പോലീസിന്റെ സഹകരണത്തോടെയാണ് ഇയാ ളെ കുടിയാന്മല പോലീസ് പിടികൂടിയത്.

No comments