Breaking News

'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥകൃത്ത് അന്തരിച്ചു




കൊച്ചി: സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ഭാരതം എന്ന പേര് ഉപേക്ഷിച്ച് 'ഒരു സർക്കാർ ഉത്പന്നം' എന്ന് പേര് മാറ്റിയ ചിത്രത്തിന്‍റെ തിരക്കഥകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്‍റെ വിയോഗം. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അതേസമയം 'ഒരു സർക്കാർ ഉത്പന്നം' ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിൻ്റെ ടീസർ അടക്കം ഇന്നലെ നിസാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഏറെക്കാലം കാഞ്ഞങ്ങാട് ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്നു. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയുടെ സംഭാഷണം ഒരുക്കിയത് നിസാം റാവുത്തറാണ്

No comments