Breaking News

ബേളൂർ ശിവക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ആധ്യാത്മിക സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു


അട്ടേങ്ങാനം:  ബേളൂർ ശ്രീ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി "ആധ്യാത്മിക സാംസ്കാരിക സദസ്സ്" സംഘടിപ്പിച്ചു. പരിപാടിയിൽ ഉൽസവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ എം.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പരിപാടി കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സ്വാമി ആത്മബോധ ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി കാസർഗോഡ് ജില്ല അസിസ്റ്റൻ്റ് കലക്റ്റർ ദിനേഷ് കെ കൈനിക്കര, മുഖ്യാതിഥിയായി ക്ഷേത്രേശൻ മതുരമ്പാടി തായർ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, പി ശ്രീജ,വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ,എട്ടാം വാർഡ് മെമ്പർ പി ഗോപി,ബേളൂർ ശ്രീ മഹാ ശിവ ക്ഷേത്രം പ്രസിഡൻ്റ് തമ്പാൻ നായർ എന്നിവർ സന്നിഹിതരായി. ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ മോഹനൻ നന്ദി പറഞ്ഞു

No comments